പുറത്തിത്രയും മമതകള് മുഴുവന്ആടയാഭരണങ്ങളും അണിഞ്ഞ്കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്എന്തുകൊണ്ട് വീട്വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്നിങ്ങളുടെ കൗമാരകാരനായ മകന്മദ്യപിക്കുന്നിലല് ,പെണ്‍കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചുപുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്പോകാന് ഉയര്‍ത്തിയ പാദങ്ങള്‍ ഒരു നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില്‍ കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര്‍ അങ്ങനെ നിന്ന്പോയതാണ് .അങ്ങനെതന്നെയായിരിന്നോ അതുവേണ്ടിയിരുന്നതെന്ന്പറയാനുള്ള ധൈര്യമോന്നുമില്ല.ദൈവമേ, ഈ വാതില്‍ പടികള്‍ എന്തുകൊണ്ടാണ്നീ ഉണ്ടാക്കിയിരിക്കുന്നത് ... ?തടി തരങ്ങള്‍ കൊണ്ടല്ല എന്ന് വരുമോ ..?നിങ്ങളുടെ സ്നേഹം ഒരുകടമ്പയായി കുറുകെ കിടക്കുമ്പോള്‍ ആര്ക്കാണ്പുറത്തു കടക്കാനാവുക ..